Saturday, June 27, 2009

എന്റെ പ്രണയം

രാവ് മുഴുവന്‍
കണ്ണിമ വെട്ടാതെ
കാത്തിരുന്നിട്ടും..
എന്‍ പ്രണയമെന്തേ..
തളിരണിഞ്ഞില്ല

അവന്‍ തീര്‍ത്ത
അക്ഷരക്കൂട്ടങ്ങള്‍
എന്റെ സിരകളില്‍
ഉന്മാദത്തിന്റെ
മോഹത്തിന്റെ
പ്രണയ മൊട്ടുകള്‍

തീര്‍ത്തതില്‍ നിന്നും
ഞാനൊന്നെടുത്തു വെച്ചിട്ടും
പ്രണയമലരായ്
വിടരാഞ്ഞതെന്തേ...?

അറിയുന്നു ഞാന്‍

എന്നിലാ പ്രണയം
കിളിര്‍ക്കാന്‍
എന്നെ പുണര്‍ന്നു
താഴുകിത്തലോടി

കടന്നു പോയാ
മന്ദ മാരുതനില്‍
അവന്റെ പ്രണയത്തിന്‍
പൂമ്പൊടി ഇല്ലായിരുന്നു.

അകലങ്ങളില്‍

എന്റെ സ്വപ്നങ്ങളില്‍

എന്റെ വികാരങ്ങളില്‍

ഒരു വേദനയായി
അവന്‍റെ പ്രണയം

നീറി നില്‍ക്കട്ടെ

പ്രണയ നീറ്റലില്‍

എന്റെ പ്രണയം

എന്റെയുള്ളില്‍ മാത്രം

അവന്‍ പോലുമറിയാതെ

തളിരണിയട്ടെ..

എന്റെ പ്രണയം

അതെനിക്ക് മാത്രം.

44 comments:

Anitha Madhav said...

എന്റെ പ്രണയം
എന്റെയുള്ളില്‍ മാത്രം
അവന്‍ പോലുമറിയാതെ
തളിരണിയട്ടെ..
എന്റെ പ്രണയം
അതെനിക്ക് മാത്രം.
അതെനിക്ക് മാത്രം.

അരുണ്‍ കരിമുട്ടം said...

പ്രണയം എല്ലാ മനസിലും ഉള്ള വികാരമാണ്, ഇവിടെ അത് നന്നായി പ്രതിഫലിക്കുന്നു
ആശംസകള്‍

Junaiths said...

പ്രണയം നിറഞ്ഞ് ഒഴുകട്ടെ...

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ പ്രണയം
അതെനിക്ക് മാത്രം.

Sookshichaal Dukhikkendaa...

മഴക്കിളി said...

എന്റെ പ്രണയം
അതെനിക്ക് മാത്രം.
അതെനിക്ക് മാത്രം.....ഇത്രയും സ്വതന്ത്രമായി പറയാന്‍ കഴിയുക, സ്പര്‍ശനമില്ലാത്ത പ്രണയത്തിന്റെ പവിത്രത അറിഞ്ഞവര്‍ക്കുമാത്രമാണു...ഇഷ്ടപ്പെട്ടു...

Unknown said...

ഒരു വേദനയായി
അവന്‍റെ പ്രണയം
നീറി നില്‍ക്കട്ടെ


നീറി നില്‍ക്കുന്നു...

ആശംസകള്‍

jithusvideo said...

ഓര്‍മ വരുന്നു ആ വരികള്‍ ....പറയാന്‍ ഞാന്‍ മറന്നു , എന്‍റെ പ്രണയം മുഴുവന്‍ നിനോട് പറയാന്‍ ഞാന്‍ മറന്നു ...നിന്‍റെ പ്രണയം ഇപ്പോള്‍ എനിക്കും സ്വന്തമാകുന്നു കവിതയായി ...നന്ദി ....നന്നായിരിക്കുന്നു

കണ്ണനുണ്ണി said...

പ്രണയം ചിലപ്പോ ഒരു വിങ്ങലാണ്.. പക്ഷെ ചിലപ്പോ അത് നീറുന്ന മനസ്സുകള്‍ക്ക് ഒരു വേദന സംഹാരിയും ആണ്... ഒരുപാട് ഒരുപാട് നിറങ്ങളുള്ള പ്രണയത്തിന്റെ ചില വര്‍ണങ്ങള്‍ എങ്കിലും ഈ വരികളില്‍ പ്രതിഭലിക്കുന്നു.. ആശംസകള്‍..

the man to walk with said...

shariyaanu..
ishtaayi

സന്തോഷ്‌ പല്ലശ്ശന said...

അരുണ്‍ ചൂള്ളിക്കല്‍ നീറ്റല്‍ ഒരുപാടുണ്ടോ....ഗള്ളാ..... :):):)

Ashly said...

:) liked it, esply :
"എന്റെ പ്രണയം
അതെനിക്ക് മാത്രം"

വരവൂരാൻ said...

നീ തീര്‍ത്ത
അക്ഷരക്കൂട്ടങ്ങള്‍
എന്റെ സിരകളില്‍
പ്രണയ മൊട്ടുകള്‍ തീർത്തു

ആശംസകൾ
തുടരുക

Faizal Kondotty said...

നല്ല കവിത .. അഭിനന്ദനങ്ങള്‍ !

തിരിച്ചു കിട്ടാത്ത പ്രണയം
ഉത്തരം കിട്ടാത്ത കടം കഥ പോലെ ആണ് ...
മനസ്സില്‍ അങ്ങിനെ വീര്‍പ്പു മുട്ടി കിടക്കും ..പിന്നീട് അത്
സുഖം ഉള്ള ഒരു നൊമ്പരം ആയി മാറും .. അവസാനം
മധുരമാര്‍ന്ന ഒരു ഓര്‍മ്മയായും

വിജയലക്ഷ്മി said...

pranayam ellamnassilumundu mole.athinte vikaram palavidathhilaanennu maathram..nannaayirikkunnu kavi bhavana.

അരുണ്‍  said...

നന്നായിട്ടുണ്ട്...

Sureshkumar Punjhayil said...

Kannadachu, hridayathilekku nokku, appol pranayam avideyum kanam...!

Manoharam..... Ashamsakal...!!!

Rafeek Wadakanchery said...

പ്രണയത്തിന്റെ നിറക്കൂട്ടുകളിലേക്ക് നിശ്ശബ്ദമായി നോക്കി ഇരുന്നപോലെ ..
ഭാവുകങ്ങള്‍
റഫീക്ക്

poor-me/പാവം-ഞാന്‍ said...

One day will come

VEERU said...

ഓണാശംസകൾ !!!

Malayali Peringode said...

പൂക്കാതെ പോയതും ,
പൂക്കാനിരുന്നതും ..,
പൂവിടും മുന്‍പേ കൊഴിഞ്ഞു മാഞ്ഞതും..,
സ്വപ്നങ്ങള്‍...ബിംബങ്ങള്‍......
വാസന്ത വേഗങ്ങള്‍...
പൂക്കളുടെ ലോകം ഏറെ
അകലെയാണിപ്പോള്‍...
എങ്കിലും ഓണത്തിന്റെ
സമ്പന്നമായ ഓര്‍മകളുടെ
മഞ്ഞിന്‍ കണങ്ങള്‍
പയ്യെ അടര്‍ന്നു വീഴുന്നു.....



എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍‌‌...

Bijoy said...

Dear Anitha Madhav

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://anithamadhav.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

ഗിരീഷ്‌ എ എസ്‌ said...

സംവത്സരങ്ങളോളം
കാത്തിരുന്നാലും
ചിലപ്പോള്‍ പ്രണയം പൂവണിയില്ല...
നിയോഗങ്ങളാല്‍
ബന്ധിക്കപ്പെട്ടാണ്‌
ഓരോരുത്തരും
ഭൂമിയില്‍ പിറവിയെടുക്കുന്നത്‌...
കണ്ടുമുട്ടലുകളും
അസ്വാരസ്യങ്ങളുമെല്ലാം
അതിന്റെ
ബാക്കിപത്രം....

കവിതയില്‍
നിറയുന്നത്‌ പ്രണയത്തിനപ്പുറം
നഷ്ടപ്പെടലിന്റെയോ
കാത്തിരിപ്പിന്റേയോ
വേദന കൂടിയാവുന്നു....

ആശംസകള്‍....

മായാവി.. said...

i have goof poompodi can i give it to you:

Rakesh R (വേദവ്യാസൻ) said...

പ്രണയമാണ് പലതിന്റെയും തുടക്കവും :)

Umesh Pilicode said...

പ്രണയം വിപ്ലവമാണ്
വിപ്ലവം ജയിക്കട്ടെ
പ്രണയം പൂത്തുലയട്ടെ

തേജസ്വിനി said...

പ്രണയം.......
പറിച്ചെറിയാനാവാതെ...

നന്നായി ട്ടോ.

Anonymous said...

ഒരു വേദനയായി
അവന്‍റെ പ്രണയം
നീറി നില്‍ക്കട്ടെ
ആ പ്രണയ നീറ്റലില്‍
എന്റെ പ്രണയം
എന്റെയുള്ളില്‍ മാത്രം
അവന്‍ പോലുമറിയാതെതളിരണിയട്ടെ.

ഇഷ്ടായി...

നന്ദന said...

നന്നായിപ്രണയിക്കൂ...
പ്രണയത്തെകുരിചുള്ള വരികൽ നന്നായിട്ടുണ്ട്.
നന്മകൽ നേരുന്നു
നന്ദന

Unknown said...

നന്നായിരിയ്ക്കുന്നു

ഒഴാക്കന്‍. said...

എന്റെ പ്രണയം
എന്റെയുള്ളില്‍ മാത്രം

jayanEvoor said...

എന്റെ പ്രണയം
എന്റെയുള്ളില്‍ മാത്രം
അവന്‍ പോലുമറിയാതെ
തളിരണിയട്ടെ..
എന്റെ പ്രണയം
അതെനിക്ക് മാത്രം.
അതെനിക്ക് മാത്രം.

ഇഷ്ടപ്പെട്ടു...!
ആശംസകള്‍..!

Sirjan said...

എന്റെ പ്രണയം

അതെനിക്ക് മാത്രം.

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു..ആശംസകള്‍..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതത്തെ അതായിരിക്കുന്ന രീതിയില്‍ തന്നെ അംഗീകരിയ്ക്കുന്നതാണ്‌ ശരിയായ രീതി...

കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ഇവിടേയും നിറയട്ടെ!!!

ആശംസകളോടെ..

ഋതുസഞ്ജന said...

Nice poem.. Loving lines. Keep it up

വര്‍ഷിണി* വിനോദിനി said...

പ്രണയ ഗീതം നന്നായിരിയ്ക്കുന്നൂ....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്റമ്മേ! ഈ ടൈപ്പ് പ്രേമങ്ങള്‍ കുറെയുണ്ടല്ലേ ! അവനറിയാതെ പ്രേമിക്കുന്നവര്‍. എന്റെ ഒരു സുഹൃത്തും ഉണ്ട് ഇതുപോലെ. പ്രേമിക്കണെങ്കി മിനിമം അതു പോയി അവനോടോ അവളോടോ പ്റയാനുള്ള നട്ടെല്ലെങ്കിലും വേണം എന്നു വിസ്വസിക്കുന്ന ഒരു കുരുത്തം കെട്ടവനാണ്‍ ഞാന്‍. ഇതു ചുമ്മാ ചീള്‍ ഉദാത്ത പ്രേമം ! നട്ടെല്ലില്ലാത്ത, മാംസ നിബധമലാത്ത പ്രേമത്തിനൊന്നും മാര്‍ക്കറ്റില്ല ട്ടോ. കാലം കുറേ മുന്നിലേക്കു പോയീ ട്ടോ.

naakila said...

പ്രണയാര്‍ദ്രം

SUJITH KAYYUR said...

Varikalil pranaya mazha

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........

ഒരില വെറുതെ said...

സഫലമാവാത്ത പ്രണയമാവാം ബാക്കിനില്‍ക്കുന്ന പ്രണയം.പൂത്തുലയാന്‍ വെമ്പുന്ന വരികള്‍

Anitha Madhav said...

അഭിപ്രായങ്ങള്‍ല്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
ഇനിയും ഈ വഴി വന്ന് എന്നെ പ്രോത്സാഹിപ്പിക്കുമല്ലോ,

നന്ദിയോടെ,
നിങ്ങളുടെ സ്വന്തം,
അനിത

Mahesh Ananthakrishnan said...

എന്റെ പ്രണയം
അതെനിക്ക് മാത്രം....... :) ആശംസകള്‍ ..