Sunday, May 10, 2009

വെറുതേ അല്‍പ്പം വ്യഥകള്‍

രാവിലെ മുതല്‍ കടുത്ത തലവേദന

മൈഗ്രയിനാകുമെന്ന് അമ്മ

കാലില്‍ ഉപ്പൂറ്റി കടഞ്ഞതിന്‍ കാരണം

ഏറെ നടന്നിട്ടാണ് എന്നച്ഛന്‍

വയറില്‍ കൊരുത്തൊരു വേദന വന്നത്

പിരീഡ് ചക്രത്തിന്‍ ന്യൂനം

കൈകളില്‍ നേര്‍ത്തൊരു വേദന ശമിക്കാത്ത്

ഹേതു ഈ കാവ്യ സൃഷ്ടിപ്പോ?

വേദന കൊണ്ടെന്റെ മനസ്സ് മടുക്കുമ്പോള്‍

സാന്ത്വനമെകാനായ് ഇന്നില്ലാരും

അക്കാരണത്താല്‍ ഇന്നെന്‍ മനോവ്യഥ

നിത്യ ഹരിതമായ്‌ മാറീടുമോ?

17 comments:

Anitha Madhav said...

ചില ദിവസം വല്ലാത്ത മടുപ്പ് തോന്നുമ്പോള്‍ എഴുതിപ്പോകുന്നത്. ചുമ്മാ അല്‍പ്പം വ്യഥകള്‍!

ramanika said...

വേദന കൊണ്ടെന്റെ മനസ്സ് മടുക്കുമ്പോള്‍

സാന്ത്വനമെകാനായ് ഇന്നില്ലാരും

ivide, ee blog lokathil, ellam share cheyyam
sharing will reduce pain
increase happiness!

അരുണ്‍ കരിമുട്ടം said...

"ചുമ്മാ അല്‍പ്പം വ്യഥകള്‍!"

ഇതിനെ ചുമ്മാ അല്പം വ്യഥയായി കണക്കാക്കാന്‍ പറ്റുന്നില്ല

Anil cheleri kumaran said...

അതു കൊണ്ടൊരു കവിത ജനിച്ചില്ലേ..!!

Sriletha Pillai said...

bandhangal bandhanangal alle?

ബാജി ഓടംവേലി said...

ചില ദിവസം എഴുതിപ്പോകുന്നത്...

ullas said...

സ്വന്തം വ്യഥയുടെ ഭാണ്ഡം മറ്റുള്ളവന്റെ തലയില്‍ കേറ്റി വയ്ക്കണോ.

ഹന്‍ല്ലലത്ത് Hanllalath said...

...അക്ഷരങ്ങള്‍ പകുത്തെടുക്കുന്നത്ര ആരും പങ്കിടില്ല വേദന...

വാഴക്കോടന്‍ ‍// vazhakodan said...

ഇതൊക്കെ ആര്‍ക്കും ഉള്ള വ്യഥകളല്ലേ അനിതേ. പക്ഷെ മനോ വ്യഥ എന്താണെന്ന് പറഞ്ഞാലേ അറിയൂ. എല്ലാം ശരിയാകും ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കൂ!

jithusvideo said...

kaikalilella mansilanu kavyamgal vedana janippikkunathu..athu kaikaliloode ee blogileti eanneyum koode koottunnu ..athinu per sahridayar....puthiya alanu njanum ee boolokathu...namukku kaikorthu neegam

സൂത്രന്‍..!! said...

നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

Anonymous said...

നന്നായിട്ടുണ്ട്,
ബൂലോകത്തേക്ക് സ്വാഗതം

Rafeek Wadakanchery said...

എന്താ സംഭവം ...?

Sureshkumar Punjhayil said...

ഈ കാവ്യ സൃഷ്ടിപ്പോ?
Ithinu ithrayum vedanayo.... Ashamsakal...!!!

Ashly said...

ആഹാ ...ഇവടെ ഇപടി ഒരു ബ്ലോഗ്‌ ഇരുക ? പര്‍കാവേ ഇല്ലയെ !!!! പ്രമാദം !! പ്രമാദം !!

Jinson said...

like your blog

jayanEvoor said...

എഴുത്ത് നന്നായി. ഇനിയും പുതിയ മേഖലകള്‍ തേടൂ... വീണ്ടൂം വരാം!