Thursday, April 2, 2009

ആലിപ്പഴങ്ങള്‍


ഇന്നലെ ആലിപ്പഴങ്ങള്‍ ഉതിര്‍ന്നു വീണിരുന്നു,
എന്റെ ബാല്‍ക്കണിയിലെ ഇത്തിരിപ്പോന്ന മുറ്റത്ത്
കൈക്കുമ്പിളില്‍ കോരി ഞാന്‍ സൂക്ഷിച്ചുവെച്ചപ്പോള്‍
ഇഷ്ട്ടക്കേടോടെ പിണങ്ങി കരയാന്‍ തുടങ്ങിയവള്‍
സ്നേഹത്താല്‍ ഞാനവളെയെന്‍ മാറോട് ചേര്‍ത്തുവെച്ചു,
എങ്കിലും അവള്‍ കൂടുതല്‍ രൌദ്രമായ് കണ്ണുനീര്‍ വാര്‍ത്തു,
എന്‍ മനതാരിലെ ചെപ്പിലൊളിപ്പിച്ച മോഹങ്ങള്‍ തന്‍ ചൂടേറ്റ്,
അലിഞ്ഞില്ലാതായൊരെന്‍ മിത്രത്തെ, എന്റെ വിരുന്നു കാരിയെ,
മാറിലൊരു മുറിപ്പാട് ശേഷിപ്പിച്ച്‌ മാഞ്ഞു പോകുന്നത്,
ഒരു ചെറു നെടുവീര്‍പ്പോടെ നോക്കി നിന്നു ഞാന്‍,
ഇനിയും നഷ്ട്ടപ്പെടാത്തൊരു മിത്രത്തെ കാത്തു നിന്നു ഞാനാ,
ജാലകവിരികള്‍ക്കിപ്പുറം, നീറുന്ന, മുറിവേറ്റ മാറില്‍ കൈ വെച്ച്,
ഇനിയും ഉതിരാന്‍ വൈകിയ ആലിപ്പഴങ്ങളെ പ്രതീക്ഷിച്ച്,
ഒരിക്കലും മാഞ്ഞു പോകാത്തൊരു ആലിപ്പഴങ്ങളെ പ്രതീക്ഷിച്ച്.....

19 comments:

കൂട്ടുകാരന്‍ | Friend said...

എന്നും എവിടെയും സൌഹൃദങ്ങള്‍ മാത്രമേ മഹത്തരമായിട്ടുള്ളൂ.. മനുഷ്യ ജീവിതത്തിന്റെ നിലനില്പ് തന്നെ സൌഹൃദത്തിലൂന്നിയുള്ളതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗഹൃദം. കൂടെ പഠിക്കുന്നവര്‍ തമിലുള്ള സൌഹൃദം. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള സൗഹൃദം. സൌഹൃദങ്ങളില്‍ കടന്നു കൂടുന്ന പാകപ്പിഴകളേയും നീരസങ്ങളെയും വളര്‍ത്താന്‍ അനുവദിക്കാതെ... മുളയിലേ നുള്ളുക.. ഇതും കൂടി വായിക്കാന്‍ അപേക്ഷിക്കുന്നു.

നിരക്ഷരൻ said...

ബൂലോകത്തേക്ക് സ്വാഗതം.

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു

രഘുനാഥന്‍ said...

നല്ല ഭാവന അനിതാ. ആശംസകള്‍

the man to walk with said...

aalipazham pozhiyunna kaalam veendum...ishtaayi..

പാറുക്കുട്ടി said...

നന്നായിട്ടുണ്ട്.

ബൂലോകത്തേക്ക് സ്വാഗതം അനിയത്തീ

വാഴക്കോടന്‍ ‍// vazhakodan said...

വളരെ നന്നായിട്ടുണ്ട്. നഷ്ട്ടങ്ങള്‍ എന്നും ഒരു വേദന തന്നെ! ഇനിയും എഴുതുക.

Anitha Madhav said...

അഭിപ്രായങ്ങള്‍ പങ്കുവെച്ച് എന്നെ ബൂലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും, പ്രത്യേകിച്ച് പാറുക്കുട്ടി ചേച്ചിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കുറുമ്പന്‍ said...

നാനും പുതിയതാ...

പകല്‍കിനാവന്‍ | daYdreaMer said...

അഭിവാദ്യങ്ങള്‍ .. ബൂലോകത്തേക്ക് സ്വാഗതം..

Unknown said...

വളരെ നന്നായിട്ടെഴുതി, ആശംസകള്‍

pradeep said...
This comment has been removed by the author.
pradeep said...

its veery good Anitha

ഹന്‍ല്ലലത്ത് Hanllalath said...

ആശംസകള്‍..

പണ്യന്‍കുയ്യി said...

ഇങ്ങനെ പോയാല്‍ നന്നാവും

The Fifth Question Tag...????? said...

കൊള്ളാം അനിത നന്നായിട്ടുണ്ട്...വ്യത്യസ്തമായ ആശയം

Areekkodan | അരീക്കോടന്‍ said...

ബൂലോകത്തേക്ക് സ്വാഗതം.

Sureshkumar Punjhayil said...

Kathirippu vyarthamakathirikkatte. Nannayirikkunnu. Ashamsakal...!!!

varshanadam said...

pranayam aanu problem.......