skip to main |
skip to sidebar
ഇന്നലെ ആലിപ്പഴങ്ങള്‍ ഉതിര്‍ന്നു വീണിരുന്നു,
എന്റെ ബാല്‍ക്കണിയിലെ ഇത്തിരിപ്പോന്ന മുറ്റത്ത്
കൈക്കുമ്പിളില്‍ കോരി ഞാന്‍ സൂക്ഷിച്ചുവെച്ചപ്പോള്‍
ഇഷ്ട്ടക്കേടോടെ പിണങ്ങി കരയാന്‍ തുടങ്ങിയവള്‍
സ്നേഹത്താല്‍ ഞാനവളെയെന്‍ മാറോട് ചേര്‍ത്തുവെച്ചു,
എങ്കിലും അവള്‍ കൂടുതല്‍ രൌദ്രമായ് കണ്ണുനീര്‍ വാര്‍ത്തു,
എന്‍ മനതാരിലെ ചെപ്പിലൊളിപ്പിച്ച മോഹങ്ങള്‍ തന്‍ ചൂടേറ്റ്,
അലിഞ്ഞില്ലാതായൊരെന്‍ മിത്രത്തെ, എന്റെ വിരുന്നു കാരിയെ,
മാറിലൊരു മുറിപ്പാട് ശേഷിപ്പിച്ച് മാഞ്ഞു പോകുന്നത്,
ഒരു ചെറു നെടുവീര്‍പ്പോടെ നോക്കി നിന്നു ഞാന്‍,
ഇനിയും നഷ്ട്ടപ്പെടാത്തൊരു മിത്രത്തെ കാത്തു നിന്നു ഞാനാ,
ജാലകവിരികള്‍ക്കിപ്പുറം, നീറുന്ന, മുറിവേറ്റ മാറില്‍ കൈ വെച്ച്,
ഇനിയും ഉതിരാന്‍ വൈകിയ ആലിപ്പഴങ്ങളെ പ്രതീക്ഷിച്ച്,
ഒരിക്കലും മാഞ്ഞു പോകാത്തൊരു ആലിപ്പഴങ്ങളെ പ്രതീക്ഷിച്ച്.....